മകരമാസ (മധുരസ്വപ്നം )
This page was generated on April 7, 2020, 9:33 pm PDT
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 07:01:22.
ഓ.... ഓ... ആഹാഹാ ആ‍....

മകരമാസപൌര്‍ണ്ണമിയല്ലേ ഇന്നെന്‍
മന്ദാരങ്ങള്‍ക്കുത്സവമല്ലേ?
കാറ്റിനുലഹരി എന്‍ പാട്ടിനുലഹരി
കാണാത്ത്മട്ടിലെന്നെ കാണുന്നകണ്ണന്റെ
കണ്ണിനും ലഹരി.. ലഹരീ....


മലരമ്പുകള്‍ മനസ്സിലേന്തി വന്നവന്‍ പ്രേമ
ഗന്ധര്‍വ വീണമീട്ടി നിന്നവന്‍
മായാജാലത്താല്‍ കന്യകമനസ്സിലെ
മയൂരസിംഹാസനം വെന്നവന്‍
ഈ മന്നവനാലെന്‍ മണിയറധന്യമായ്.. ധന്യമായ്
മകരമാസപൌര്‍ണ്ണമിയല്ലേ ഇന്നെന്‍
മന്ദാരങ്ങള്‍ക്കുത്സവമല്ലേ?

കതിര്‍വസന്തം പുഞ്ചിരിയായ് ചൂടുമോ എന്നും
കാരുണ്യപുഷ്പവൃഷ്ടി ചെയ്യുമോ?
ഗാനം പോയാലും തപസ്വിനിയാമെന്റെ
ഹൃദയത്തിന്‍ തേരോട്ടാനവന്‍ മാത്രം
ഈ കവിയരങ്ങാലെന്‍ ജീവിതം ധന്യമായ്.. ധന്യമായ്
മകരമാസപൌര്‍ണ്ണമിയല്ലേ ഇന്നെന്‍
മന്ദാരങ്ങള്‍ക്കുത്സവമല്ലേ?


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts