വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ഏറ്റുമാനൂര്‍ സോമദാസന് |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:23.
ഇനിഞാനുറങ്ങട്ടെ ഇനിഞാനുറങ്ങട്ടെ മഞ്ഞുതുള്ളിയെ മാണിക്യമാക്കിയ മായമയൂഖമേ അനുരാഗമോഹന സങ്കല്പ്പമേ ഇനി ഞാനുറങ്ങട്ടെ......... നീറുമപവാദ ജ്വാലകളില്‍ നിശീഥശലഭം പോലെ മധുരനാദവിപഞ്ചികയില് മൌനസംഗീതം പോലെ ഇനി ഞാനുറങ്ങട്ടെ സാന്ധ്യനീലിമ വിലയം കൊള്ളും സാഗരതീരങ്ങളില്‍ രത്നഖനികളായ് മിനുങ്ങിയതെല്ലാം മിഥ്യകളായിരുന്നു മൃഗ തൃഷ്ണകളായിരുന്നൂ പാദമൂന്നിയ വീഥിയില്‍ നിറയും പാപത്തിന് മുള്‍ക്കാടുകളില്‍ മൂകാഭിലാഷങ്ങള്ക്കഭയം തന്നതോ ഏകാന്തശരശയ്യയായിരുന്നൂ ഇനി ഞാനുറങ്ങട്ടെ |