പുതുനാരി വന്നല്ലോ (ശംഖുപുഷ്പം )
This page was generated on April 30, 2024, 1:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 23 2018 15:49:21.
പുതുനാരി വന്നല്ലോ പുന്നാരം തന്നല്ലോ
പൂമാരന്‍ പുളകങ്ങള്‍ പുതയ്ക്കുന്നല്ലോ
പനിനീര്‍ മുത്താരമെറിഞ്ഞ്...
പനിമതി പോലെ മുന്നിലണഞ്ഞ്...
പൂമെയ്യാള്‍ പൂംകൊടി പോലെ വിളങ്ങുന്നല്ലോ

പുഞ്ചിരി പൊന്നൊളി തൂകീട്ട്...
പൂന്തുകിലാല്‍ മുഖം മൂടീട്ട്....
കാഞ്ചനസാരി ഖമീസിട്ട്
കാല്‍ വിരലാല്‍ പടമെഴുതിയിട്ട്
കാമിനിയാളാ കവിതപ്പുഴയില്‍
കനവുകളുരുകും കളഭപ്പുഴയില്‍ കുളിയ്ക്കുന്നല്ലോ
കല്യാണപന്തലില്‍ നാണം കുണുങ്ങുന്നല്ലോ
(പുതുനാരി വന്നല്ലോ...)

മാന്തളിര്‍ ചുണ്ടിണവിറപൂണ്ട്..
മാറില്‍ ചെപ്പുകള്‍ കൊതി പൂണ്ട്...
നില്‍ക്കുവതേതൊരു മധുമൊഴിയോ?
ഷൌക്കിൽ മുങ്ങിയ ചന്ദ്രികയോ?
സ്വര്‍ണപ്പട്ടുവിരിച്ചൊരു മഞ്ചം
പൂമുല്ലപ്പൂ വിതറിയ മഞ്ചം ഒരുങ്ങുന്നല്ലോ
താരാട്ടാന്‍ മാരനു നെഞ്ചം തുടിക്കുന്നല്ലോ

(പുതുനാരി വന്നല്ലോ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts