കണ്മണിപ്പൈതലേ (അഗ്നിനക്ഷത്രം )
This page was generated on April 25, 2024, 10:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനശശികല മേനോന്‍
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:30.
കണ്മണിപ്പൈതലേ നീ വരൂ
കദനത്തിൻ കാർമുകിൽ നീക്കിത്തരൂ
ഈ മോഹഭംഗത്തിൻ മൗന കുടീരത്തിൽ
അമ്മയ്ക്കു കൂട്ടായ് നീ വരൂ
ആ..ആരിരാരൊ...ആരിരാരോ,,....
ആ...ആ‍...ആ....
ദുഃഖങ്ങളായിരം അലയടിച്ചുയരുമെൻ
ദുഃസ്വപ്നയാമ വിമൂകതയിൽ
ആ.........
ഒരു ശക്തിബിന്ദുവായ് ഒരു സ്നേഹസിന്ധുവായ്
പ്രഭ ചൊരിഞ്ഞോമന കൂടെ വരൂ
കൂടെ വരൂ കൂടെ വരൂ
ആ...ആ...ആ...


ചിന്തകളായിരം ചുഴികളുണർത്തുമെൻ
ചിതറിയ സ്വപ്നതരംഗങ്ങളിൽ
ആ...

എകാന്തപഥികയെൻ ഹൃദയപഞ്ജരത്തിൽ
പ്രാണനായ് പൈങ്കിളി കൂടെ വരൂ
കൂടെ വരൂ കൂടെ വരൂ
ആ...ആ...ആ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts