നാരായണക്കിളി (അവള്‍ ഒരു ദേവാലയം )
This page was generated on April 29, 2024, 5:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍പി സുശീല ,ജെന്‍സി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:34.



നാരായണക്കിളിത്തോഴിപോലെ
നാടന്‍ പാട്ടിലെ കന്യപൊലെ
അരയന്നത്താമരയിതള്‍ ചൂടിയെത്തും
അരിമുല്ലക്കാട്ടിലെ മൈനയാണ് പെണ്ണ്
അമ്പിളിക്കുന്നിലെ കന്നിയാണ്

കരിമീന്‍മറിയണ മിഴിയുള്ള പെണ്ണ്
കടക്കണ്ണില്‍ ജന്നത്തൊളിക്കണ പെണ്ണ്
മൊഞ്ചുള്ള മാറത്ത് കസ്തൂരിമറുകുള്ള്
കൊഞ്ചുന്ന പുഞ്ചിരി ചൊരിയും പെണ്ണ് അവള്‍
പത്തരമാറ്റുള്ള മിസരിപ്പൊന്ന്

അഞ്ചിതള്‍ത്താലി നുള്ളി അത്തപ്പൂക്കളമൊരുക്കി
വള്ളിയൂഞ്ഞാലിലാടും പെണ്ണാണവള്‍
ആടും പെണ്ണാണവള്‍
പനയോലത്തക്കയിട്ടു കസ്തൂരിമഞ്ഞള്‍ പൂശി
കൈകൊട്ടിപ്പാടിയാടും പെണ്ണാണവള്‍

മംഗല്യത്തട്ടമണിഞ്ഞു മക്കത്തെ പട്ടുമുടൂത്തു
പെരുന്നാള്‍പൂമ്പിറപോലെത്തും പൂമോളൊരു തിരുമീനാണ്
മനിസന്റെ നെയ്ചോറാണ്

അണിയമ്പൂവരഞ്ഞാനം അരയിലിട്ട്
കുത്തുമുലക്കച്ചകെട്ടി മാറൊതുക്കി
ഓഹോ.... ഓഹോ....
കാഞ്ചിപുരം പട്ടുചേല ഉടുത്തൊരുങ്ങീ പെണ്ണ്
കതിര്‍മുഖക്കണ്ണാടി നോക്കുമ്പോള്‍
വിരിമാറില്‍ പച്ചകുത്തി പുലിനഖമിട്ടുവരും
പുരുഷന്റെ കരളൊരു കളിയരങ്ങ് കഥകളിയരങ്ങ്

അരപ്പട്ടയിളക്കി കാല്‍ത്തളകിലുക്കി
കരിവളത്തൊക്കുകളിളക്കിക്കൊണ്ട്
ഏഴാം ബഹറിലെ സുന്ദരിമാരൊത്തു
വാഴുന്ന മൊഞ്ചത്തിപ്പെണ്ണുവരുമ്പോള്‍
പട്ടുതൊപ്പിയിട്ടു വരും പുതുമാപ്പിളയുടെ
ഖല്‍ബില്‍ ബദറുള്‍ മുനീറുണരും

മണിയഴകേ മഞ്ജരിയഴകേ മലര്‍മിഴിയേ
കണ്മണിയെ.....
കുറുമൊഴിയേ മഞ്ജിമതിരളും പുലരൊളിയേ പൂക്കണിയേ
ഇളവെയിലൊഴുകിടും കുളിര്‍പൂമലയിലെ
ഇളമയിലുണര്‍ത്തിടും നടനമാടൂ
നിലവിളക്കൊളിയില്‍ തളിര്‍ത്തുമ്പുചൂടി
കളകള മൃദുരവ നടനമാടൂ പെണ്ണേ നടനമാടൂ
പെണ്ണേ നടനമാടൂ.....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts