സ്നേഹത്തിന്‍ പൂവിടരും (വരദക്ഷിണ )
This page was generated on April 13, 2024, 11:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ് ,പി ജയചന്ദ്രൻ ,കാര്‍ത്തികേയന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:33.
സ്നേഹത്തിൻ പൂവിടരും പൂങ്കാവനം
മോഹത്തിൻ ദീപമാടും ദേവാലയം
നന്മതൻ സംഗീതം സ്വരനൃത്തമാടും
നവരാത്രിമണ്ഡപമീ കുടുംബം
സ്നേഹത്തിൻ പൂവിടരും പൂങ്കാവനം
മോഹത്തിൻ ദീപാമാടും ദേവാലയം

വാതിൽ തുറന്നിട്ട ഹൃദയങ്ങൾ വെളിച്ചം
വാരിപ്പുണരുന്ന പുഷ്പങ്ങൾ
അണിയറയില്ലാത്ത സദസ്സുകൾ അവിടെ
അലിഞ്ഞു ചേർന്നാടുന്നു വർണ്ണങ്ങൾ
ഈ ബന്ധനം മാത്രമേ ബന്ധുരം
സ്നേഹത്തിൻ പൂവിടരും പൂങ്കാവനം
മോഹത്തിൻ ദീപാമാടും ദേവാലയം

എങ്ങും ചിരി പൊട്ടും നിമിഷങ്ങൾ അവയാൽ
നമ്മളൊരുക്കുന്നു സ്വർഗ്ഗങ്ങൾ
പങ്കുവെച്ചകലാത്ത വസന്തങ്ങൾ നമ്മൾ
പരിമളം കാക്കുന്ന നികുഞ്ജങ്ങൾ
ഈ ബന്ധനം മാത്രമേ ബന്ധുരം

സ്നേഹത്തിൻ പൂവിടരും പൂങ്കാവനം
മോഹത്തിൻ ദീപാമാടും ദേവാലയം
നന്മതൻ സംഗീതം സ്വരനൃത്തമാടും
നവരാത്രിമണ്ഡപമീ കുടുംബം
(സ്നേഹത്തിന്‍.....)
ഈ കുടുംബം....malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts