പുലര്‍കാലം (നീതിപീഠം )
This page was generated on February 29, 2024, 3:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:36.

പുലര്‍കാലം പുലര്‍കാലം
ജീവിതത്തിന്‍ പൊന്‍‌പുലര്‍കാലം
കളങ്കമറിയാത്ത കറ തെല്ലും കലരാത്ത
കമനീയ കൗമാരകാലം
(പുലര്‍കാലം)

വിടരുന്ന പൂവിന്റെ വഴിയുന്ന സൗരഭം
നുകരുവാനെത്തുന്നു തെന്നല്‍...
കളിയാടി നില്‍ക്കുന്ന നിന്‍ മന്ദഹാസങ്ങള്‍
കവരുവാനെത്തുന്നു സ്വപ്‌നം - എന്റെ
കരളിലെ മോഹനസ്വപ്‌നം...
(പുലര്‍കാലം)

പഞ്ചമിക്കലയായിരുന്ന നീ ഇന്നൊരു
പൗര്‍ണ്ണമിയായി വളര്‍ന്നു...
വാര്‍തിങ്കളായ് നീയണഞ്ഞപ്പോള്‍ എന്നുള്ളില്‍
വാത്സല്യപ്പൂന്തേന്‍ ചുരന്നു - നൂറു
വാസന്തിപ്പൂക്കള്‍ വിടര്‍ന്നു...
(പുലര്‍കാലം)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts