വിപ്ലവ ഗായകരേ (നീതിപീഠം )
This page was generated on May 23, 2024, 11:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:37.

വിപ്ലവഗായകരേ നവയുഗ
വിപ്ലവഗായകരേ
ഉണർന്നേണീക്കൂ ഭാരത മോചന
രണാങ്കണങ്ങളിലണയൂ
വിപ്ലവഗായകരേ....

നമ്മളുയർത്തും സർഗ്ഗക്കാറ്റിൽ
കർമ്മത്തിന്റെ കൊടുങ്കാറ്റിൽ
മയങ്ങി വീണ വികാരശരങ്ങൾ
കൊളുത്തിടട്ടേ പന്തങ്ങൾ - 2
അതിന്റെ ജ്വാലയിൽ പൂത്തുവിടർന്നൊരു
ഗീതമിവിടെ മുഴങ്ങട്ടേ
വന്ദേമാതരം വന്ദേമാതരം
(വിപ്ലവഗായകരേ.....)

മോചന സങ്കരശൈലികളുണരും
മാനവമാനസ വേദികളിൽ
സിന്ധുഗംഗാ നദീതടങ്ങൾ
രക്തത്തൊടുകുറി ചാർത്തുന്നു - 2
ആ തിലകത്തിലുതിർന്നു വരുന്നൊരു
നാദമിവിടെ മുഴങ്ങട്ടേ
വന്ദേമാതരം വന്ദേമാതരം
(വിപ്ലവഗായകരേ.....)
 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts