വെളുത്ത വാവിന്റെ (വീട് ഒരു സ്വർഗ്ഗം )
This page was generated on April 26, 2024, 9:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി ജയചന്ദ്രൻ ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:40.
�velutha vavinte madiyilundoru


വെളുത്തവാവിന്റെ മടിയിലുണ്ടൊരു
കറുത്ത മാന്‍ കിടാവ്
കറുകതിന്നാത്ത കളവറിയാത്ത
കുരുന്നു മാന്‍ കിടാവ്
നല്ല കൊഴുത്ത മാന്‍ കിടാവ്

കറുത്തവാവിന്റെ മുടിയിലുണ്ടൊരു
വെളുത്ത പൊന്മുത്ത്
മുത്ത് മുത്ത് മുത്ത്
എടുക്കാന്‍ പറ്റാത്ത കൊടുക്കാന്‍ കിട്ടാത്ത
തുടുത്ത പൊന്മുത്ത്
മിന്നിത്തിളങ്ങും പൊന്മുത്ത്..മുത്ത് മുത്ത് പൊന്മുത്ത്
ആ....ആ.......
(വെളുത്ത വാവിന്റെ...)



പൊട്ടിച്ചിരിയുടെ പൂത്തിരി കത്തിച്ചു
പിച്ച നടന്നാട്ടേ മുത്തേ മുത്തേ മുത്തേ
അമ്മയ്ക്കുമച്ഛനും ആയിരമായിരം ഉമ്മതന്നാട്ടേ
മുത്തേ മുത്തേ പൊന്മുത്തേ...
ആ...ആ.....
(വെളുത്തവാവിന്റെ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts