മംഗളാംബികേ മായേ (കാവിലമ്മ )
This page was generated on May 26, 2024, 9:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:43.

മംഗളാംബികേ മായേ നിന്റെ
മന്ദിരത്തില്‍ ഞാനഭയാര്‍ത്ഥിനി
ഏകാകിനി ഞാന്‍ ഏതോ പുരാതന
പ്രേമകഥയിലെ വിരഹിണി
മംഗളാംബികേ മായേ....

ആരില്‍ നിന്നാരില്‍ നിന്നാദ്യമായ് സ്നേഹത്തിന്‍
മാധുരി ഞാന്‍ നുകര്‍ന്നു
ആ നല്ല ജീവന്റെ വേദനയാകെയെന്‍
ജീവനിലേയ്ക്കു പകര്‍ന്നു തരൂ
പകര്‍ന്നു തരൂ....പരമദയാമയി നീ....

മംഗളാംബികേ മായേ....

സ്നേഹവും ദുഃഖവും മോഹവും മുക്തിയും
ജീവിതമെനിയ്ക്കു തന്നു
പൂജയ്ക്കു കത്തിച്ച കര്‍പ്പൂരജ്വാലയായ്
ഈ ജീവനമ്മേ എരിഞ്ഞിടട്ടേ....
എരിഞ്ഞിടട്ടേ...അരിയ നിന്‍ സന്നിധിയില്‍....

മംഗളാംബികേ മായേ നിന്റെ
മന്ദിരത്തില്‍ ഞാനഭയാര്‍ത്ഥിനി
ഏകാകിനി ഞാന്‍ ഏതോ പുരാതന
പ്രേമകഥയിലെ വിരഹിണി
മംഗളാംബികേ മായേ....
 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts