ഇതാ ഇതാ ഇവിടെ വരേ (ഇതാ ഇവിടെ വരെ )
This page was generated on July 27, 2024, 1:12 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍എം ജി സോമന്‍ ,ജയന്‍ ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:47.

ഇതാ ഇതാ ഇവിടെവരെ
ഈ യുഗസംക്രമ സന്ധ്യ വരെ
പരിവര്‍ത്തനത്തിന്റെ പാത വരെ
പരിണാമസാഗര സീമവരെ
ഇത ഇതാ ഇവിടെ വരെ

ഒരുനവസന്ദേശമെഴുതിച്ചേര്‍ക്കാന്‍
ഓമല്‍ പുലരിയണഞ്ഞു
പുതുപൂവുകളാല്‍ ഭൂമിദേവിയ്ക്ക്
പുളകം പൂത്തു വിടര്‍ന്നു
പൂത്തുവിടര്‍ന്നു
ഇതാ ഇതാ ഇവിടെവരെ....

ഒരുനവസുന്ദരഗീതമുതിര്‍ക്കാന്‍
ഓണക്കിളികളുണര്‍ന്നൂ
മോഹനനക്ഷത്ര വീഥിയിലൂടെ
മോഹം പാറിനടന്നൂ
മോഹം പാറിനടാന്നൂ
പാറിനടാന്നൂ
ഇതാ ഇതാ ഇവിടെവരെ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts