മാലാഖമാരുടെ മനമൊഴുകി (ആനന്ദം പരമാനന്ദം )
This page was generated on June 12, 2024, 3:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:51.
 
മാലാഖമാരുടെ മണമൊഴുകി ഈ
മലയോരപ്പാതയ്ക്കും മദമിളകി
സ്വർഗ്ഗത്തിൽ പോരാൻ ഞങ്ങൾക്കും മോഹം
പുഷ്പകത്തിൽ സീറ്റു തരുമോ ആ
പുഷ്പകത്തിൽ സീറ്റു തരുമോ
(മാലാഖമാരുടെ....)

വളവും തിരിവും വരണല്ലോ ആ
വളയിട്ട കൈകളിൽ ഒതുങ്ങീടുമോ
ഈ വലിയ വാഹനം
അനുമതി തന്നാൽ ഭൂമിയിൽ തന്നെ
ആകാശവേഗത കാട്ടാം
(മാലാഖമാരുടെ....)

കുളിരും മലരും പൊതിയുന്നു ആ
മിഴിയുടെ തല്ലു കൊണ്ടടങ്ങീടുമോ
ഈ മധുര യൗവനം
ഒരു വാക്കു ചൊന്നാൽ നിൽക്കുന്ന നില്പിൽ
ഇരുവർക്കും ഗാന്ധർവമാകാം
(മാലാഖമാരുടെ....)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts