ഈ ചിരിയും ചിരിയല്ല (സുബൈദ )
This page was generated on April 25, 2024, 8:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍മെഹബൂബ്‌ ,എം എസ്‌ ബാബുരാജ്‌ ,എല്‍ ആര്‍ ഈശ്വരി ,എൽ ആർ അഞ്ജലി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:46.
ഈചിരിയും ചിരിയല്ലാ
ഈ കളിയും കളിയല്ലാ
കാനേത്തൊന്നു കഴിഞ്ഞോട്ടേ
കൈപിടിക്കാന്‍ വന്നോട്ടെ
മണിയറവാതില്‍ തുറന്നോട്ടെ
മണിമണിപോലുള്ള ചിരികേള്‍ക്കാം
ഈ ചിരിയും ചിരിയല്ലാ...

കളിയാട്ടക്കാരി കിളിനാദക്കാരി
കണ്ടാല്‍ സുന്ദരി മണവാട്ടി
കുയിലൊക്കും വാണി കുഴഞ്ഞാട്ടക്കാരി
കുങ്കുമപ്പൂവൊത്ത മണവാട്ടി
കളിയാട്ടക്കാരീ.....

ഈ കൊഞ്ചല്‍ കൊഞ്ചലല്ലാ
ഈ മൊഞ്ചും മൊഞ്ചല്ലാ
വിരുന്നുവന്നവര്‍ പൊയ്ക്കോട്ടെ
വീട്ടിനകത്തവന്‍ വന്നോട്ടെ
ബദറുള്‍ മുനീറിന്മുന്നില്‍ പെണ്ണൊരു
ഹുസ്നുല്‍ ജമാലായ് വരുമല്ലോ
ഈ ചിരിയും ചിരിയല്ലാ......

മയ്യണിക്കണ്ണില്‍ മാനിന്റെ നോട്ടം
ഖല്‍ബില്‍ മൊഹബ്ബത്തിന്‍ മയിലാട്ടം
ഹോജാരാജാവിന്‍ തോട്ടത്തിലുണ്ടായ
മുല്ലപ്പൂവാണല്ലോ മണവാട്ടി
കളിയാട്ടക്കാരീ........

നാണിക്കണതെന്താണ് നാലാളുടെ മുന്‍പാകെ
പട്ടുകിറക്കവിരിച്ചോട്ടേ പാലും പഴവും വന്നോട്ടേ
മാരനകത്തുകടക്കുമ്പോള്‍ നാണം കാണാനാരാണ്?
ഈ ചിരിയും........

മണവാട്ടിപ്പെണ്ണിന്റെ വര്‍ണ്ണനകേള്‍ക്കുമ്പോള്‍
മാരന്റെ കവിളത്ത് മൈലാഞ്ചി
പുള്ളിമാന്‍ കുട്ടിയെ പാടിപ്പുകഴ്ത്തുമ്പോള്‍
കള്ളന്റെചുണ്ടത്ത് കല്‍ക്കണ്ടം
കളിയാട്ടക്കാരീ........



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts