വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 28 2020 16:07:28.
മുത്തുകള്‍ കോര്‍ത്തു മുടിപ്പൂചൂടിയ മുഗ്ദ്ധസൌന്ദര്യമേ നിന്റെ പൂമുടിച്ചുരുളില് ചുംബിയ്ക്കാനണയും കാമുകന് ഞാന്‍ നിന്റെ കാമുകന് ഞാന്‍ പാണിതലങ്ങളാം പത്മദലങ്ങളെ ഞാനൊന്നു തഴുകിക്കോട്ടെ തഴുകിത്തഴുകിയാ തങ്കത്തകിടില്‍ ഞാന്‍ എഴുതും പുതിയൊരു മന്ത്രം എന്റെ ഹൃദയശ്രീചക്രമന്ത്രം! ശാപശിലയായ് പാവമഹല്യയോ? പാടിഞാനുണര്ത്തും നിന്നെ തഴുകിത്തഴുകിയാ താരുണ്യത്തേൻ കുടത്തി- നരുളും പുതിയൊരു ജന്മം നാം ഇണപിരിയാത്തൊരു ജന്മം |