വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മോഹനം |
അഭിനേതാക്കള്‍ | കമലഹാസൻ ,ശ്രീദേവി ,അടൂര്‍ ഭാസി ,പികെ അബ്രഹാം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 25 2020 10:15:59.
നീലാംബുജങ്ങള്‍ വിടര്‍ന്നു നീലാരവിന്ദായതാക്ഷിയെ തേടി നീലാംബുജങ്ങള്‍ വിടര്‍ന്നു നിറമാല വാനില്‍ തെളിഞ്ഞു നീരദവേണിയാം ദേവിയെ തേടി നിറമാല വാനില്‍ തെളിഞ്ഞു ആരാമദേവതേ നീ കണ്ടതുണ്ടോ ആ ഗാനകല്ലോലിനിയെ ഓരോ കിനാവിലും അനുരാഗഗീതങ്ങള്‍ പാടി മറയും പ്രവാഹിനിയെ സ്വപ്നം ചിലപ്പോള്‍ ഫലിക്കുമല്ലോ അന്നെന് ചിത്രത്തിൽ ജീവന് തുടിക്കുമല്ലോ (നീലാംബുജങ്ങള്‍ ) ആലോലംകാറ്റേ നീ പുല്‍കിയതുണ്ടോ ആ സ്വര്‍ഗ്ഗവൃന്ദാവനിയെ ഓരോ ഋതുവിലും അഭിലാഷപുഷ്പങ്ങള്‍ തൂവി മറയും നിരാമയിയെ സ്വപ്നം ചിലപ്പോള്‍ ഫലിക്കുമല്ലോ അന്നെന് ചിത്രത്തിൽ ജീവന് തുടിക്കുമല്ലോ (നീലാംബുജങ്ങള്‍ ) |