കസ്തൂരിമല്ലിക (സത്യവാൻ സാവിത്രി )
This page was generated on May 29, 2024, 3:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,പി മാധുരി
രാഗംവലചി
അഭിനേതാക്കള്‍കമലഹാസൻ ,ശ്രീദേവി
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2018 08:45:52.
കസ്തൂരിമല്ലിക പുടവചുറ്റി
കാനന കന്യയാം കാമവതി
പൂഞ്ചേലപുല്‍കി പൂഞ്ചായല്‍ പുല്‍കി
പൂമണിമാരുതന്‍ കവിയായീ

സൂര്യനമസ്കാരം ചെയ്തെഴുന്നേല്‍ക്കുന്നു
സുപ്രഭാതാഭയില്‍ പൂവള്ളികള്‍
ആകാശപ്പന്തലിലാലോലമാടുന്നു
ആവണിതന്‍ പുഷ്പകാമനകള്‍
(കസ്തൂരിമല്ലിക....)

താളത്തിലോളങ്ങള്‍ നെയ്തെഴുന്നള്ളുന്നു
ഭാവനാമുത്തുകള്‍ തരംഗിണികള്‍
മധുരാര്‍ദ്രലാവണ്യമായ് മുന്നില്‍ നില്‍ക്കുന്നൂ
മരവുരിചുറ്റിയെന്‍ കല്‍പ്പനകള്‍
(കസ്തൂരിമല്ലിക..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts