ശങ്കര ദിഗ്‌വിജയം (ജഗദ്ഗുരു ആദിശങ്കരന്‍ )
This page was generated on April 29, 2024, 3:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംരാഗമാലിക
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 26 2023 14:32:03.
ശങ്കര ദിഗ്വിജയം ജഗദ്ഗുരു ശങ്കര ദിഗ്വിജയം


ആത്മജ്ഞാനസിന്ധു ജഗദ്ഗുരു
അഖിലലോകബന്ധു
ധര്‍മ്മയജ്ഞമായ് കര്‍മ്മഭൂമിയെ
ധന്യ ധന്യയാക്കി

തൃശ്ശിവപേരൂരമ്പലനടയില്‍ തൃച്ചേവടിവെച്ചു
മുപ്പുരവൈരിയെ വീണ്ടും വീണ്ടും ഹൃത്താരില്‍ നിനച്ചു
ശംഭോ ശിവ ശംഭോ നാഥാ വടക്കുംന്നാഥാ

ആര്‍ത്തത്രാണപരായണിയാകിയ ചോറ്റാനിക്കരയംബികതന്‍
ക്ഷേത്രം ചുറ്റി നമസ്കരിച്ചാന്‍ ഭക്ത്യാ ശങ്കരന്‍

കോടിലിംഗപുര വാസിനിയാകും ശ്രീകുരുംബാ പാദം പുല്‍കി
മാനവമംഗളമുദയം ചെയ്യാന്‍ ധ്യാനിച്ചാന്‍ ഗുരുദേവന്‍
അംബേ കുരുംബേ കൊടുങ്ങല്ലൂരംബേ ശരണം ശരണം ശരണം


കുടശാദ്രീ കൊടുമുടിയില്‍ക്കയറി കഠിനതപം ചെയ്താന്‍
സര്‍വ്വജ്ഞാനം കൊണ്ടാത്മാവിനെ ആത്മാവില്‍ക്കണ്ടാന്‍
സൌപര്‍ണ്ണികയില്‍ മുങ്ങിക്കയറി ശുദ്ധികൈവരുത്തി
അംബികയാം മൂകാംബികയെച്ചെന്നന്‍പില്‍ നമിച്ചാന്‍
സര്‍വ്വകേ സര്‍വ്വരൂപേ ജഗന്മാതൃകേ മൂകാംബികേ
പാഹി മാം പാഹി മാം പാഹി മാം

ശൃംഗേരീ തടഭൂമിയിലൊഴുകും തീര്‍ത്ഥത്തില്‍ മുങ്ങി
മംഗളകാരിണി ശാരദാംബതന്‍ കാലില്‍പ്പതിച്ചാന്‍
പാഹിദയാപരേ പാലിതലോകേ
ശാരദേ വരദേ ശരണം ശരണം

വാഞ്ഛിത സര്‍വ്വ വരപ്രദയാകിയ
കാഞ്ചീനഗരനിവാസിനിയേ
അഞ്ജലികൂപ്പി വണങ്ങി ജഗദ്ഗുരു
സഞ്ചിത സമ്മോദം
കദനനിവാരിണീ കരുണാമൃതവാഹിനീ
കഴലിണ ശരണം കാമാക്ഷീ

ഏഴുമലകളില്‍ വാഴും ദേവന്‍
ഊഴിയെയാകെക്കാക്കും
തിരുപ്പതി വെങ്കടാചലപതിഭഗവാനെ
ശങ്കരന്‍ കഴലില്‍ വീണുനമിച്ചാന്‍

വാരണാസീ നാഥന്‍ ശംഭുവേ
കണ്ണുകള്‍ കുളിരേ കണ്ടുനമിച്ചാന്‍
കാരണപൂരുഷന്‍ നാരായണനെഴും
പൂരിക്ഷേത്രം പുക്കു ഭജിച്ചാന്‍

ഋഷികുലനിലയം ഹരിദ്വാരത്തില്‍
ഋഷീകേശ ഗംഗാതടഭൂവില്‍
തപം ചെയ്തു നിവസിച്ചാന്‍ സദ്ഗുരു
ഗമിച്ചാന്‍ പിന്നേ ലക്ഷ്മണഛൂലയില്‍

അളകനന്ദാ ഭാഗീരഥീസംഗമം
അഴകിന്‍ അതുല്യ നര്‍ത്തന മണ്ഡപം
ദേവപ്രയാഗയില്‍ മുങ്ങീ ഹിമാലയ
ദേവനന്ദനത്തില്‍ ഏറീ ശങ്കരന്‍

സുന്ദര ബൈരാഖീ സുരനദി സംഗമമാം
നന്ദപ്രയാഗയില്‍ ഗമിച്ചു
മന്ദാകിനീനദീ അളകനന്ദയെ
മന്ദം പുണരും രുദ്രപ്രയാഗ
രുദ്രപ്രയാഗ കര്‍ണ്ണപ്രയാഗ വിഷ്ണുപ്രയാഗ
ഇത്യാദി പുണ്യതീര്‍ഥങ്ങളെ നമിച്ചാന്‍

ശ്രീനഗരത്തില്‍ ദേവിയെ ഭജിച്ചു
ജ്യോതിര്‍ മഠത്തില്‍ തപസ്സനുഷ്ഠിച്ചു
പാതാളഗംഗയെ പേര്‍ത്തും നമിച്ചു
കേദാരനാഥത്തില്‍ ഗുരുവരന്‍ ഗമിച്ചു
നരനാരായണ ശൃംഗങ്ങള്‍ നടുവില്‍
പരമപൂരുഷനെ മനസാവരിച്ചു
ബദരീനാഥനെ പൂജിച്ചു
ആ....
ജയജയ ബദരീനാരായണ മൂര്‍ത്തേ
ജയജയ.....
ശങ്കര ദിഗ്വിജയം..........


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts