മനം പോലെയാണോ (മുറ്റത്തെ മുല്ല )
This page was generated on April 26, 2024, 11:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപാപ്പനംകോട് ലക്ഷ്മണന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,വിധുബാല ,കെ പി ഉമ്മർ ,കവിയൂർ പൊന്നമ്മ ,ടി ആർ ഓമന
ഗാനത്തിന്റെ വരികള്‍
Last Modified: July 28 2020 16:13:43.





മനം പോലെയാണോ മംഗല്യം
ആ മംഗല്യമാണോ സൌഭാഗ്യം
ഉടഞ്ഞ മനസ്സുകളില്‍ ഉറങ്ങാത്ത കണ്ണുകളില്‍
ഉത്തരമുണ്ടെങ്കില്‍ പറയൂ
നിങ്ങള്‍ക്കുത്തരമുണ്ടെങ്കില്‍ പറയൂ
നിങ്ങള്‍ പറയൂ

പൂത്താലി ചരടില്‍ കോര്‍ത്താല്‍ നില്‍ക്കുമോ
ചേര്‍ച്ചകള്‍ ഇല്ലാത്ത ഹൃദയങ്ങളെ
മംഗളം നേര്‍ന്നവരേ മാനം കാത്തവരേ
മനഃസ്സാക്ഷിയുണ്ടെങ്കില്‍ പറയൂ
നിങ്ങള്‍ക്ക് മനഃസ്സാക്ഷിയുണ്ടെങ്കില്‍ പറയൂ

മലര്‍മെത്ത നനഞ്ഞത്‌ പനിനീരിലോ
നവവധു തൂകിയ മിഴിനീരിലോ
ആദ്യത്തെ രാത്രിയല്ലേ അരികത്തു പ്രിയനെവിടെ
ആരുടെ തെറ്റെന്നു പറയൂ
ഇതാരുടെ തെറ്റെന്നു പറയൂ
(മനം പോലെ)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts