സ്വര്‍ണ്ണ യവനികയ്ക്കുള്ളിലെ (ഇന്നലെ ഇന്ന് )
This page was generated on April 19, 2024, 8:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുഭ പന്തുവരാളി
അഭിനേതാക്കള്‍പ്രേം നസീര്‍ ,രവികുമാർ ,ഷീല ,വിധുബാല ,ബഹദൂർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:06.



സ്വർണ്ണയവനികയ്ക്കുള്ളിലെ
സ്വപ്ന നാടകം
വർണ്ണമോഹങ്ങൾ വാരിവിതറും
വാനപുഷ്പം ജീവിതം
(സ്വർണ)

രംഗവേദിയിൽ പാവകൾ നമ്മൾ
ബന്ധങ്ങൾ ചൊല്ലിയാടുന്നു
അംഗഭംഗം വരും ആശകളാൽ
അങ്കംവെട്ടു നടത്തുന്നു
(സ്വർണ)

ദാഹജലത്തിനു കേഴുന്നോരെ
കാണുവതെല്ലം കാനൽനീർ
പരിഭവം പറയാൻ ദൈവമെവിടെ
പരിചിതമുഖങ്ങൾ എവിടേ
(സ്വർണ)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts