സബർമതിതൻ സംഗീതം (വിടരുന്ന മൊട്ടുകൾ )
This page was generated on April 16, 2024, 3:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കാര്‍ത്തികേയന്‍ ,പി മാധുരി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:04.

സബർമതി തൻ സംഗീതം കേൾക്കുക നാം
ബാബുജി തൻ പുണ്യ ഗീതം പാടുക നാം ഏറ്റു പാടുക നാം
ഗാന്ധി ജയന്തി ഇന്നു ഗാന്ധി ജയന്തി
(സബർമതി..)

അക്രമത്തിൻ കാടു വെട്ടിത്തെളിച്ചിടേണം
അഹിംസ തൻ പൂമരങ്ങൾ വളർത്തിടേണം
മനസ്സുകളും വീഥികളും ശുദ്ധമാക്കണം
മാലകന്ന് ജീവിതങ്ങൾ തളിർത്തിടേണം
പുതിയ പ്രതിജ്ഞ ഇത് പുതിയ പ്രതിജ്ഞ
(സബർമതി..)

അക്ഷരത്തിൻ ദേവതയെ നമിച്ചിടേണം
അച്ചടക്കം നമ്മൾ ഗാനമാക്കീടേണം
അകമഴിഞ്ഞു ദീനരിൽ നാം കരുണ കാട്ടണം
ഹരിജനങ്ങൾ ഉയർന്നവരായ് മാറിടേണം
പുതിയ പ്രതിജ്ഞ ഇത് പുതിയ പ്രതിജ്ഞ
(സബർമതി..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts