ശുഭമംഗളോദയം (തോൽക്കാൻ എനിക്കു മനസ്സില്ല)
This page was generated on April 27, 2024, 11:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംശങ്കര്‍ ഗണേഷ്‌
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:05.
ശുഭമംഗളോദയം അണിഞ്ഞൊരുങ്ങി....ശുക്രദശായോഗം അതിൽ തുടങ്ങി....
ശുഭമംഗളോദയം അണിഞ്ഞൊരുങ്ങി.....ശുക്രദശായോഗം അതിൽ തുടങ്ങി....
അഭിനിവേശങ്ങളിൽ ആയിരം പൌർണ്ണമിതൻ......
അഭിനിവേശങ്ങളിൽ ആയിരം പൌർണ്ണമിതൻ പുഷ്പോത്സവത്തേരിറങ്ങി വന്നു...
ശുഭമംഗളോദയം അണിഞ്ഞൊരുങ്ങി....ശുക്രദശായോഗം അതിൽ തുടങ്ങി....

സുകൃതോദയത്തിലെ രാഗഭാവം....സുഖദമാം ഊഷ്മളപ്രേമരാ‍ഗം...
ആദ്യഹർഷോത്സവത്തിൻ ഹൃദ്സ്പന്ദനം...ആത്മഭാവങ്ങൾതൻ പരിരംഭണം....

ശുഭമംഗളോദയം അണിഞ്ഞൊരുങ്ങി.....ശുക്രദശായോഗം അതിൽ തുടങ്ങി....

സ്വർണ്ണത്തിന്നു സുഗന്ധം പോലെ നമ്മിൽ.... എന്നെന്നും നിലനില്ക്കുമീ സൌഭഗം....
ഋതുഭംഗികൾ നമ്മെ അനുഗ്രഹിക്കും....അതു കണ്ട് ദേവകൾ പൂ ചൊരിയും....

ശുഭമംഗളോദയം അണിഞ്ഞൊരുങ്ങി..ശുക്രദശായോഗം അതിൽ തുടങ്ങി....
അഭിനിവേശങ്ങളിൽ ആയിരം പൌർണ്ണമിതൻ......
അഭിനിവേശങ്ങളിൽ ആയിരം പൌർണ്ണമിതൻ പുഷ്പോത്സവത്തേരിറങ്ങി വന്നു...
ശുഭമംഗളോദയം അണിഞ്ഞൊരുങ്ങി....ശുക്രദശായോഗം അതിൽ തുടങ്ങി.... 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts