പ്രിയസഖി പോയ്‌വരൂ (താലപ്പൊലി )
This page was generated on May 7, 2024, 2:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനചേരി വിശ്വനാഥന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:06.


പ്രിയസഖീ പോയി വരൂ
നിനക്കു നന്മകള്‍ നേരുന്നു
പ്രാണസഖീ പോയി വരൂ
നിനക്കു നന്മകള്‍ നേരുന്നു

കരയുവതെന്തിനു വെറുതെ നീ - നിൻ
കണ്ണീരാല്‍ ഇനി ഫലമെന്തേ - ഫലമെന്തേ
ഇനി മുതലെന്നും പുതിയൊരു പുരുഷനു
പ്രിയസഖിയായ് കഴിയേണ്ടവള്‍ നീ

മണിയറ വാതില്‍ അടക്കുമ്പോള്‍ നിന്‍
കരളും മെയ്യും തളരരുതേ - തളരരുതേ
മണിയറ ദീപം അണഞ്ഞാല്‍ പിന്നാ
കരിമിഴി രണ്ടും നനയരുതേ

നാണത്താലൊരു നൈവേദ്യം നീ
പ്രാണപ്രിയനു നല്‍കേണം
കരയരുതിനിയും എന്‍ കഥയോര്‍ത്തെന്‍
കരളേ വാഴുക സുഖമായ് നീ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts