വെളിച്ചത്തിൻ സ്വർഗ്ഗവാതിൽ (റൗഡി രാജമ്മ )
This page was generated on May 26, 2024, 12:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:07.

വെളിച്ചത്തിൻ സ്വർഗ്ഗവാതിൽ തുറക്കും അമ്മ
വസന്തത്തിൻ വർണ്ണജാലം കാണും
അവളുടെ സങ്കല്പങ്ങൾ പറന്നൂ
മനം ആനന്ദകണ്ണീരിൽ നനഞ്ഞു
(വെളിച്ചത്തിൻ..)

ഹൃദയവും വാടകയ്ക്കു ലഭിക്കുമീ ഭൂമിയിൽ
പണയമായ് നൽകിയവൾ കതിർമണ്ഡപം
മലപോലെ ചെകുത്താനെ വളർത്തുന്ന
ദൈവത്തിന്റെ നടയിലേക്കപ്പുറമോ
സ്ത്രീ ഹൃദയം സ്ത്രീ ഹൃദയം
(വെളിച്ചത്തിൻ..)

വെളിച്ചവും ഇരുളാകും പഴയോലക്കൂട്ടിലെ
അടുക്കളയ്ക്കുള്ളിൽ നിന്നു ചിരിക്കുന്നവൾ (2)
ഇളംതളിർചില്ലകളെ കരയിക്കും കാറ്റലയിൽ
ലയിച്ചിതാ ചിരിയുടെ ഗദ്ഗദങ്ങൾ
ഗദ്ഗദങ്ങൾ
(വെളിച്ചത്തിൻ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts