കാലമാകിയ പടക്കുതിര (അച്ചാരം അമ്മിണി ഓശാരം ഓമന )
This page was generated on April 25, 2024, 5:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കെ പി ഉമ്മർ ,ഷീല ,സുകുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:09.
കാലമാകിയ പടക്കുതിര
കടിഞ്ഞാണില്ലാത്ത പടക്കുതിര
ഒരിടത്തും നില്‍ക്കാതെ ഒരുഞൊടിനില്‍ക്കാതെ
ഓടുന്നു പായുന്നു പടക്കുതിര

സംഭവചക്ര ഭ്രമണത്താലെ
മണ്‍കുടില്‍ കൊട്ടാരമാകുന്നു
നിത്യസമൃദ്ധികള്‍ ചിലങ്ക കെട്ടി
നര്‍ത്തനമിവിടെ നടത്തുന്നു
നടത്തുന്നൂ........
(കാലമാകിയ..)

കാലത്തിന്റെ കുളമ്പിന്‍ കീഴില്‍
മാളിക കുടിലായ് മാറുന്നു
വിത്തു മുളയായ് മുളയിതുതയ്യായ്
തയ്യിതു മരമായ് വളരുന്നു
വളരുന്നൂ........
(കാലമാകിയ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts