റോജാ മലരേ (രണ്ടു ലോകം )
This page was generated on April 26, 2024, 5:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി മാധുരി
രാഗംപഹാഡി
അഭിനേതാക്കള്‍ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:09.
റോജാമലരേ പൂജാമലരേ
നീഹാരഹാരം മാറില്‍ ചൂടിയ
നീയൊരു രാജകുമാരി....
(റോജാമലരേ.....)

പുതുവെയില്‍ പൊന്നാട ഭൂമിക്കു ചാര്‍ത്തുന്ന
പുലരീ പൊന്‍പുലരീ
(പുതുവെയില്‍.....)
ചുംബനമേല്‍ക്കാത്ത പുതിയൊരു പുഷ്പം
ചൂടിത്തരുമോ നീ ഒരു
പൂമാല തരുമോ നീ...
ആഹാ...ആഹാ...ആ...ആ....

(റോജാമലരേ......)

കാണാത്ത കൈനീട്ടി കസ്തൂരിപൂശുന്ന
കാറ്റേ പൂങ്കാറ്റേ
(കാണാത്ത.....)
പാലമൃതൊഴുകുന്ന പുതിയൊരു ഗാനം
പാടിത്തരുമോ നീ ഒരു
പൂണാരം തരുമോ നീ....
ആഹാ..ആഹാ..ആ..ആ...

റോജാമലരേ പൂജാമലരേ
നീഹാരഹാരം മാറില്‍ ചൂടിയ
നീയൊരു രാജകുമാരി....
റോജാമലരേ.... 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts