വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | പി കെ ശിവദാസ് ,വി കെ ശശിധരൻ |
ഗാനരചന | ഏറ്റുമാനൂര്‍ സോമദാസന്‍ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 04 2014 10:00:56.
ഏഴരവെളുപ്പിനുണർന്നൂ ഞാൻ എങ്ങിനെയോ...ഇന്നലെ... ഏഴരവെളുപ്പിനുണർന്നൂ ഞാൻ... പനിനീർതെന്നലിന്റെ പാദസരം കേട്ടല്ലാ... പൈങ്കിളിപ്പാട്ടും കേട്ടല്ലാ... എങ്ങിനെയോ...ഇന്നലെ... ഏഴരവെളുപ്പിനുണർന്നൂ ഞാൻ... മിഴിയിതളിൽ അഞ്ജനമെഴുതാൻ അരികിലാരോ വന്നു... കവിളിണയിൽ പുളകത്തിൻ സിന്ദൂരച്ചെപ്പു കമഴ്ന്നു... ഏഴരവെളുപ്പിനുണർന്നൂ ഞാൻ എങ്ങിനെയോ...ഇന്നലെ... ഏഴരവെളുപ്പിനുണർന്നൂ ഞാൻ... ഒരുനിമിഷം വിരിയുകയാണൊരു മധുരവേദന എന്നിൽ... എരിവെയിലിൽ തളിരിടുമോ...നറുവെണ്ണിലാവിൻ കിനാക്കൾ... ഏഴരവെളുപ്പിനുണർന്നൂ ഞാൻ... പനിനീർതെന്നലിന്റെ പാദസരം കേട്ടല്ലാ... പൈങ്കിളിപ്പാട്ടും കേട്ടല്ലാ... എങ്ങിനെയോ...ഇന്നലെ... ഏഴരവെളുപ്പിനുണർന്നൂ ഞാൻ... |