സ്വപ്നമന്ദാകിനി തീരത്തു (ഓർക്കുക വല്ലപ്പോഴും )
This page was generated on March 28, 2024, 10:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 19 2023 08:37:02.
�swapnamandhakinitheerathu pandoru


 സ്വപ്നമന്ദാകിനീ തീരത്തു പണ്ടൊരു
സ്വര്‍ഗ്ഗവാതില്‍പ്പക്ഷി കൂടു വെച്ചു
ആശതന്നപ്പൂപ്പന്‍ താടികള്‍ ശേഖരി-
ച്ചാശിച്ചപോലൊരു കൂടു തീര്‍ത്തു

കൂടൂവിട്ടെങ്ങും പോയില്ല -വന്നു
കൂട്ടുകാരാരും വിളിച്ചില്ല
ഏതോ നിഗൂഢമാം മോഹത്തിന്‍ പൊന്മുട്ട
കാതരയായവള്‍ സൂക്ഷിച്ചു

താരുണ്യചൈത്രം വന്നപ്പോള്‍ ഭൂമി
താരും തളിരുമണിഞ്ഞപ്പോള്‍
അക്കരപ്പച്ചയില്‍ നിന്നുമവളൊരു
സ്വര്‍ഗ്ഗസംഗീതം കേട്ടുണര്‍ന്നു

ആ വനഗായകസംഗീതം കേട്ടു
പാവം പാറിപ്പറന്നുപോയി
ആശ്രിതനവന്‍ പുഴപിന്നിട്ടു ചെന്നപ്പോള്‍
അക്കരപ്പച്ച മരുപ്പച്ച
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts