പൂവുകളുടെ ഭരതനാട്യം (ഈ മനോഹരതീരം )
This page was generated on April 18, 2024, 9:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജി ദേവരാജന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി മാധുരി
രാഗംശുദ്ധധന്യാസി
അഭിനേതാക്കള്‍മധു ,സുകുമാരന്‍ ,ജയഭാരതി ,വിധുബാല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:15.
പൂവുകളുടെ ഭരതനാട്യം എങ്ങുമെങ്ങും തുമ്പികളുടെ പമ്പമേളം
നമുക്കിവിടുത്തെ പൂവുകളുടെ കേസരമാകാം
ചിറകടിക്കുന്ന തുമ്പികളുടെ തംബുരു മീട്ടാം...
(പൂവുകളുടെ.....)

കണക്കുകൂട്ടി കണക്കുകൂട്ടി കാലം തള്ളും കൂട്ടരേ
കണക്കുകൂട്ടി കണക്കുകൂട്ടി കാലം തള്ളും കൂട്ടരേ
കടല്‍ക്കരയിലെ മണലരിക്കുമീ തണുത്തകാറ്റത്തു പോരാമോ
അകലെ തീരങ്ങള്‍ ഞൊറിഞ്ഞുടുക്കുന്ന തിരകളെണ്ണാമോ..
ഞങ്ങളെണ്ണാം ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്
ഏഴ് എട്ട് ഒന്‍പത് പത്ത് പതിനൊന്ന് പന്ത്രണ്ട്
പതിമൂന്ന് പതിനാല് പതിനഞ്ച് പതിനാറ്....
എണ്ണിയാലും തീരത്തില്ല ഹ ഹ ഹ
ആ..ആ...ഓ...ഓ....ഓ ഓ

പൂവുകളുടെ ഭരതനാട്യം എങ്ങുമെങ്ങും തുമ്പികളുടെ പമ്പമേളം
നമുക്കിവിടുത്തെ പൂവുകളുടെ കേസരമാകാം
ചിറകടിക്കുന്ന തുമ്പികളുടെ തംബുരു മീട്ടാം...

തനിച്ചിരുന്ന് തലപുകഞ്ഞ് തപസ്സുചെയ്യും കൂട്ടരേ
തനിച്ചിരുന്ന് തലപുകഞ്ഞ് തപസ്സുചെയ്യും കൂട്ടരേ
കടലലച്ചുരുളലക്കിത്തേക്കുമീ കരിമ്പാറപ്പുറത്തേറാമോ
നിറഞ്ഞ നീലിമപ്പരവതാനിതന്‍ അളവെടുക്കാമോ
എടുക്കാമല്ലോ ഇതാ ഇപ്പോള്‍ എടുക്കാം
മൂന്നേ സംഗതി ഹ ഹ ഹ
ആ..ആ..ഓ...ഓ... ഓ ഓ...

പൂവുകളുടെ ഭരതനാട്യം എങ്ങുമെങ്ങും തുമ്പികളുടെ പമ്പമേളം
നമുക്കിവിടുത്തെ പൂവുകളുടെ കേസരമാകാം
ചിറകടിക്കുന്ന തുമ്പികളുടെ തംബുരു മീട്ടാം...
പൂവുകളുടെ ഭരതനാട്യം...ഭരതനാട്യം... 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts