പാവക്കുട്ടീ (കടത്തുകാരന്‍ )
This page was generated on April 29, 2024, 8:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ പി ഉദയഭാനു ,ലത രാജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സത്യന്‍ ,ബേബി വിനോദിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:47.

പാവക്കുട്ടീ പാവാടക്കുട്ടീ.. പിച്ചാ പിച്ചാ പിച്ചാ
കാത്തിരിപ്പൂ വീട്ടിലൊരു കൊച്ചുകൂട്ടുകാരീ
കൂട്ടുകാരീ

താഴത്തും വയ്ക്കാതെ തലയിലും വയ്ക്കാതെ
കൊണ്ടുനടക്കും പിച്ചനടക്കും
കവുങ്ങിന്‍ പൂക്കുലക്കതിരുപോലൊരു
കളിക്കൂട്ടുകാരി കൂട്ടുകാരി

പഞ്ചാരയുമ്മതരും പാലുകറന്നുതരും
ഇമ്മിണിക്കുമ്പിളില്‍ ഇങ്ക് തരും
കിലുകിലുങ്ങനെ ഇക്കിളികൂട്ടും
കളിക്കൂട്ടുകാരി കൂട്ടുകാരി......




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts