ഉണ്ണി ആരാരിരോ (അവളുടെ രാവുകൾ )
This page was generated on April 28, 2024, 6:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 31 2018 12:51:31.
 ആരാരി രോ ആരീരോ
ഉം ഉം ഉം
ഉണ്ണി ആരാരിരോ തങ്കമാരാരിരോ (2)
എന്‍റെ പിഞ്ചോമന പൂങ്കുരന്നാരാരിരോ
കൊച്ചു പൊന്നും കിനാവിന്‍റെ പൂമഞ്ചലിൽ
ഏഴു ലോകങ്ങളും കണ്ടു വാ

സ്വര്‍ണ്ണമാന്‍ പൈതലും വര്‍ണ്ണമേഘങ്ങളും
നിന്റെ തേരോടുമാ സ്വപ്ന ലോകങ്ങളും (2)
കണ്ടു പുന്നാരമോന്‍ നാളെ ആളാകണം
നാടിനാരാധ്യനായ് നീ വളര്‍ന്നീടണം
ആരിരാരാരിരോ
ജന്മസാഫല്യമേ നീ ഉറങ്ങോമനേ
എന്‍റെ ആരോമലേ ആരിരോ

നാളെ നിന്‍പാതയില്‍ നൂറു പൊന്‍പൂവുകള്‍
പൂത്തുലഞ്ഞീടുവാന്‍ കോടി ആശംസകള്‍ (2)
മനസ്സു നന്നായി വരേണം മഹാനാകണം
ആയുരാരോഗ്യ സൌഖ്യം തരും തമ്പുരാന്‍
ആരിരാരിരോ
ജന്മസാഫല്യമേ നീ ഉറങ്ങോമനേ
എന്‍റെ ആരോമലേ ആരിരോ
(ഉണ്ണി ആരാരിരോ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts