ഒത്തുപിടിച്ചാല്‍ മലയും പോരും (അമര്‍ഷം )
This page was generated on May 30, 2024, 1:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജി ദേവരാജന്‍
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ ,കാര്‍ത്തികേയന്‍ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:23.

ഐലേസ ഐലേസ ഐലേസ - 2
ഒത്തുപിടിച്ചാൽ മലയും പോരും ഐലേസാ - 2
കെട്ടിവലിച്ചാൽ മാനോം വീഴും ഐലേസാ -2
വെച്ചു പിടിച്ചൊ വീലു പിടിച്ചൊ
പൊന്നളിയാ നീ തള്ള്‌
ഐലേസ ഐലേസ ഐലേസ - 2

തെക്കും മൂട്ടിലെ കൊച്ചമ്മയ്ക്കിനി
തൂക്കിക്കൊടുക്കണ മരയന്ത്രം
മരുന്നിനുപോലും പാഴ്‌വിറകില്ല
മരുതും പുന്നയുമാണല്ലോ
വെച്ചു പിടിച്ചൊ വീലു പിടിച്ചൊ
പൊന്നളിയാ നീ തള്ള്‌
ഐലേസ ഐലേസ ഐലേസ - 2

അവറാൻ മാപ്പിളയ്ക്കൊരു തൂക്കം
അസനാരിക്കായ്ക്കര തൂക്കം
ഉണ്ടപ്പാറൂനുരുളൻ വിറക്‌
നമ്പൂരിച്ചനു പുറവെട്ട്‌
വെച്ചു പിടിച്ചൊ വീലു പിടിച്ചൊ
പൊന്നളിയാ നീ തള്ള്‌
ഐലേസ ഐലേസ ഐലേസ - 2
(ഒത്തുപിടിച്ചാൽ.....)

വാദ്ധ്യായനിയുടെ വീട്ടിൽ പെണ്ണിനു
വാളൻപുളിയുടെ കാതലു വേണം
ചെല്ലൻപിള്ളയ്ക്ക് ചായക്കടയിൽ കല്ലരി
വേവാൻ മുട്ടൻ വേണം
വെച്ചു പിടിച്ചൊ വീലു പിടിച്ചൊ
പൊന്നളിയാ നീ തള്ള്‌
ഐലേസ ഐലേസ ഐലേസ - 2

വേഗം തള്ളെട വേലുച്ചാരേ
വേല തീർന്നാൽ ഷാപ്പിൽ പോണം
ദാഹോം തീർക്കാം ക്ഷീണോം മാറ്റാം
അന്തസ്സായി നടക്കാം
വെച്ചു പിടിച്ചൊ വീലു പിടിച്ചൊ
പൊന്നളിയാ നീ തള്ള്‌
ഐലേസ ഐലേസ ഐലേസ - 2
(ഒത്തുപിടിച്ചാൽ....)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts