മഴമുകിൽ ചിത്രവേല (മുദ്രമോതിരം )
This page was generated on April 15, 2024, 12:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 27 2015 17:38:18.


മഴമുകില്‍ ചിത്രവേല മകയിരം ഞാറ്റുവേല..
മരതകപ്പട്ടുടുക്കാന്‍ ഒരുങ്ങുന്ന വയലേല
മനസ്സില്‍ നീ നിന്‍ മനസ്സാൽ മലര്‍ച്ചെടിപാകി
മറക്കുവതെങ്ങനെ ഞാന്‍.. ആ പുലരി
മറക്കുവതെങ്ങനെ ഞാന്‍..

മണിപോലെ മഞ്ഞുരുകി
മണിച്ചുണ്ടില്‍ തേനുരുകി..
മിഴികളാം നക്ഷത്രങ്ങള്‍
പരസ്പരം പ്രതിജ്ഞചൊല്ലി
പിരിയുകയില്ലിനി നാം..ഒരുനാളും
പിരിയുകയില്ലിനി നാം..

യുഗങ്ങളും നൊടികളാകും
അരികിൽ നിന്‍ നിഴലിരുന്നാല്‍..
മനസ്സിലെ മലര്‍ച്ചെടികള്‍
മധുമാസമഹോത്സവങ്ങള്‍
ഒരുമിക്കും ഇരുമേനികള്‍ ഇനിനമ്മള്‍
ഉണരുന്ന നവധാരകള്‍...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts