ഭൂമി നമ്മുടെ പെറ്റമ്മ (മുദ്രമോതിരം )
This page was generated on April 27, 2024, 1:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,ലത രാജു ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ജയഭാരതി ,ശങ്കരാടി ,സുമതി ,ഉഷാറാണി ,മീന ,മണവാളൻ ജോസഫ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:23.
ഭൂമി നമ്മുടെ പെറ്റമ്മ വാനമല്ലോ വളര്‍ത്തമ്മ
വര്‍ണ്ണം വിതറുമീ അമ്മമാരുള്ളപ്പോള്‍ നമ്മളനാഥരാണോ
(ഭൂമി നമ്മുടെ.....)
ഭൂമി നമ്മുടെ പെറ്റമ്മ....

പൂചൂടും ചെടിയും പുഴുവും പുല്‍ക്കൊടിയും
പറവയും മൃഗവും കൂടെപ്പിറപ്പുകള്‍
(പൂചൂടും ചെടിയും....)
ഇണങ്ങിയും പിണങ്ങിയും ചിരിച്ചും കരഞ്ഞും
ഇവരൊത്തുകൂടുന്നീ അമ്മതന്‍ മടിയില്‍
(ഇണങ്ങിയും.....)
ഉമ്മവെച്ചുറക്കുമീ അമ്മമാരുള്ളപ്പോള്‍
നമ്മളനാഥരാണോ
(ഉമ്മവെച്ചുറക്കുമീ.....)

ഭൂമി നമ്മുടെ പെറ്റമ്മ വാനമല്ലോ വളര്‍ത്തമ്മ
വര്‍ണ്ണം വിതറുമീ അമ്മമാരുള്ളപ്പോള്‍ നമ്മളനാഥരാണോ
ഭൂമി നമ്മുടെ പെറ്റമ്മ....

പൂവിനെ നോക്കി ചിരിക്കാന്‍ പഠിക്കാം
നാവിലെ നന്മകള്‍ വാക്കുകളാക്കാം
(പൂവിനെ.....)
മനസ്സിലെന്നും സത്യഗാനം നിറയ്ക്കാം
മാതാവിന്‍ ത്യാഗത്തെ അനുദിനം വാഴ്ത്താം
(മനസ്സിലെന്നും.....)
എല്ലാമറിയുന്ന ദൈവമുള്ളപ്പോള്‍
നമ്മളനാഥരാണോ

ഭൂമി നമ്മുടെ പെറ്റമ്മ.... 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts