ആയില്യം കാവിലമ്മ (കടത്തനാട്ടു മാക്കം )
This page was generated on May 22, 2024, 2:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംരാഗമാലിക
അഭിനേതാക്കള്‍ഉണ്ണിമേരി ,എസ് പി പിള്ള ,ജി കെ പിള്ള ,എൻ ഗോവിന്ദൻ‌കുട്ടി ,പികെ അബ്രഹാം ,ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:24.

ആയില്യം കാവിലമ്മ ആനന്ദക്കോവിലമ്മ
ആഴി ചൂഴും ഊരിനെല്ലാം പൊന്നമ്മ
(ആയില്യം)

ഇളയന്നൂര്‍ മഠത്തിലെ ഭഗവതിയമ്മ - അവള്‍
ഈരേഴു പാരിടങ്ങള്‍ ഭരിക്കുമമ്മ
നാടിനും വീടിനും തൊടുകുറികളായവര്‍
നാലുപേര്‍ മഠത്തിലെ മേലാളന്മാര്‍
പൊന്നാങ്ങളമാര്‍ അവര്‍ പോരില്‍ വിരുതന്മാര്‍
മാറിന്നു വിരുപ്പുള്ള കരുത്തന്മാര്‍
(ആയില്യം)

ഒന്നാമന്‍ ആങ്ങള രാമഭദ്രന്‍
ചെന്നേടം ചെന്ന് ജയിക്കും വീരന്‍ (ഒന്നാമന്‍)
രണ്ടാമന്‍ രുദ്രപ്പന്‍ മന്ത്രവാദി
തണ്ടല്ലൂര്‍ ചാത്തന്റെ സേവക്കാരന്‍ (രണ്ടാമന്‍)
മൂവേഴ് വര്‍ഷങ്ങള്‍ തന്ത്രം പഠിച്ചവന്‍
മൂന്നാമന്‍ ആങ്ങള പൊന്നാങ്ങള (മൂവേഴ്)
നാലാമന്‍ ആങ്ങള സിദ്ധനല്ലോ
വീരാധി വീരനാം അങ്കച്ചേകോന്‍ (നാലാമന്‍)

ഇളയവളായ് കിളിമകളായ് ഇളയന്നൂര്‍ മഠത്തിലെ
മകം പിറന്ന മങ്കയായ്
മതിമുഖിമണിയാകും മാക്കമുണ്ടേ (ഇളയവളായ് )

കലഹത്തിന്നും പോരുകള്‍ക്കും വിധിപറയും കിളിയായി
കലഹത്തിന്നും പോരുകള്‍ക്കും വിധിപറയും കിളിയായി
അറിവുകള്‍ തന്‍ നിറകുടമായ് അരയന്നപ്പിടയൊത്ത മാക്കമുണ്ടേ
കടത്തനാട്ടു മാക്കം (3)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts