അക്കരെ അക്കരെയക്കരെയല്ലോ (കടത്തനാട്ടു മാക്കം )
This page was generated on April 20, 2024, 4:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധധന്യാസി
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:24.


അക്കരെയക്കരെയല്ലോ ആയില്യം കാവ്
ദുഃഖക്കൊടും വെയിലില്‍ വാടി വരുന്നോര്‍ക്ക്‌
ചക്കരത്തേന്‍ മാവ്
(അക്കരെയക്കരെയല്ലോ)

ആയില്യം കാവിലെ മായാഭഗവതി
തായാം ശക്തി മായ
ആയില്യം കാവിലെ മായാ ഭഗവതി
തായാം ശക്തി മായ
കാലടി തൃപ്പടി ചൂടുന്ന ദാസരെ
കാക്കും യോഗ മായ
കാലടി തൃപ്പടി ചൂടുന്ന ദാസരെ
കാക്കും യോഗ മായ
കാക്കും യോഗ മായ
(അക്കരെയക്കരെയല്ലോ)

കണ്ണുനീരാറ്റില്‍ കടത്തിടക്കാന്‍ വരും
എന്നെ നീ കൈവിടല്ലേ
കണ്ണുനീരാറ്റില്‍ കടത്തിടക്കാന്‍ വരും
എന്നെ നീ കൈവിടല്ലേ
ആധിക്കും വ്യാധിക്കും ഔഷധി നീയല്ലേ
ആദി പരാശക്തിയെ
ആധിക്കും വ്യാധിക്കും ഔഷധി നീയല്ലേ
ആദി പരാശക്തിയെ
ആദി പരാശക്തിയെ
(അക്കരെയക്കരെയല്ലോ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts