കാവേരിക്കരയിലെഴും (കടത്തനാട്ടു മാക്കം )
This page was generated on April 26, 2024, 8:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല ,ജയഭാരതി ,തിക്കുറിശ്ശി സുകുമാരൻ നായർ ,കെ പി ഉമ്മർ ,Unnimery
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:25.

കാവേരിക്കരയിലെഴും
കനകാംബര മലർവനിയിൽ
പൂന്തെന്നലോടി നടക്കും
പുരട്ടാശി മാസം

ശിങ്കാരക്കുറവനൊരുത്തൻ
ചിരിച്ചു ചിരിച്ചു വന്നു
തങ്കവളയും കാപ്പും പിന്നെ
കുങ്കുമവും തന്നു

പത്നിയാം നീയും ഞാനും
പാടിപ്പാടിനടന്നു
വെറ്റിലയും പാക്കും നീട്ടി
അത്താ അത്താ
അത്താനെന്നു മൊഴിഞ്ഞു

കാവേരിക്കരയിൽ നീല-
ക്കരിമ്പു വിളയും കാലം
കാതലിച്ചു കാതലിച്ച്
കടിഞ്ഞൂലുണ്ണി പിറന്നു





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts