തിരുതിരുമാരൻ (രതിനിർവ്വേദം )
This page was generated on March 28, 2024, 8:18 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജി ദേവരാജന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഖരഹരപ്രിയ
അഭിനേതാക്കള്‍കൃഷ്ണചന്ദ്രന്‍ ,ജയഭാരതി ,ബഹദൂർ ,സുമതി (ബേബി സുമതി) ,മനോഹർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:25.



തിരുതിരുമാരന്‍ കാവില്‍
ആദ്യവസന്തം കൊടിയേറി
ചമഞ്ഞൊരുങ്ങി അണിഞ്ഞിറങ്ങി
കളമെഴുത്തു പാട്ടിന്റെ കഥ തുടങ്ങി
തിരുതിരുമാരന്‍ കാവില്‍....

പൊന്നാരമ്പന്‍ കുളിരില്‍
പഞ്ചവര്‍ണ്ണ പൊടിയില്‍
(പൊന്നാരമ്പന്‍....)
പാട്ടിലുറങ്ങും ഗന്ധര്‍വന്‍ ഉണര്‍ന്നെണീറ്റു
പച്ചക്കുതിരയിലേറി
കടംകഥയും ചൊല്ലിക്കൊണ്ടുറഞ്ഞിറങ്ങീ
തിരുതിരുമാരന്‍.....

പൊരുന്നിരിക്കും ചൂടില്‍
നെഞ്ചുനെഞ്ചിലമര്‍ന്നൂ
(പൊരുന്നിരിക്കും...)
നേര്‍ത്തുചിരിക്കും തൂവെട്ടം കണ്ണടച്ചൂ
കാറ്റൊരു രഹസ്യമോതീ
കളം വരച്ച വര്‍ണ്ണങ്ങളിടകലര്‍ന്നു
തിരുതിരുമാരന്‍.....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts