വന്നാട്ടെ വരിവരി നിന്നാട്ടെ (മാറ്റൊലി )
This page was generated on April 29, 2024, 3:12 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയഭാരതി ,എം ജി സോമന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:28.
വന്നാട്ടേ ഹൊയ്‌ വന്നാട്ടേ ഹൊയ്‌ വന്നാട്ടേ വരിവരി നിന്നാട്ടേ
ശീമാപ്പട്ടണപ്പൂരമീ ചിത്തിരപ്പെട്ടിയിൽ കാണാമല്ലോ...
ഹൊയ്‌ വന്നാട്ടേ വരിവരി നിന്നാട്ടേ
ശീമാപ്പട്ടണപ്പൂരമീ ചിത്തിരപ്പെട്ടിയിൽ കാണാമല്ലോ...
പത്തുപൈസ നല്ല പഷ്ട്‌വേല....വെറും പത്തുപൈസ നല്ല പഷ്ട്‌വേല....
കൂട്ടുകാരേ നിങ്ങൾക്കിഷ്ടമുള്ള പട്ടണം ചുറ്റാൻ
പത്തുപൈസ വെറും പത്തുപൈസ....ആ പത്തുപൈസ വെറും പത്തുപൈസ...

ന്യൂ ഡെല്ലി ബൊംബായി മദിരാശി തെങ്കാശി
മലയാറ്റൂർപ്പള്ളിയിലെ വലിയപെരുന്നാൾ.....
(ന്യൂ ഡെല്ലി......)
ശബരിമലക്കോവിലിലെ നെയ്യഭിഷേകം പിന്നെ
ത്രിശ്ശിവപേരൂർ മതിലകത്തെ പൂരാഘോഷം
മെക്കാ നഗരം എല്ലാം കാണാം...
വെറും പത്തുപൈസ നല്ല പഷ്ട്‌വേല....
കൂട്ടുകാരേ നിങ്ങൾക്കിഷ്ടമുള്ള പട്ടണം കാണാൻ
പത്തുപൈസ വെറും പത്തുപൈസ....ആ പത്തുപൈസ വെറും പത്തുപൈസ...

ഒരു ജാതി ഒരു ദൈവം ഒരു മതമെന്നീയുലകിൽ
ഉപദേശം നൽകിയ നാരായണഗുരുജി...
(ഒരു ജാതി......)
കുഞ്ചൻ ഗുരു തുഞ്ചൻ കുഞ്ഞാലിമരയ്ക്കാർ പിന്നെ
വയലാർ വള്ളത്തോൾ നടി റാണിചന്ദ്ര
ബുദ്ധൻ സത്യൻ എല്ലാം കാണാം...
വെറും പത്തുപൈസ നല്ല പഷ്ട്‌വേല....
കൂട്ടുകാരേ നിങ്ങൾക്കിഷ്ടമുള്ള കാരിയം കാണാൻ
പത്തുപൈസ വെറും പത്തുപൈസ....
(ഹായ്‌ വന്നാട്ടേ വരിവരി നിന്നാട്ടേ......)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts