വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | സി ഒ ആന്റോ ,കോട്ടയം ശാന്ത |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:32.
അമ്പമ്പോ ജീവിക്കാന്‍ വയ്യേ അമ്പമ്പോ ജീവിക്കാന്‍ വയ്യേ അവിടെപ്പിടിവലി ഇവിടെപ്പിടിവലി അടിപിടി പിടിപിടി പിടിവലി വലിവലി തമ്മില്‍ക്കടിപിടി ഒടുവിലിടി അമ്പമ്പോ ജീവിക്കാന്‍ വയ്യേ... സഞ്ചാരത്തിനു വഴിയില്ലാ... സംസാരത്തിനു ലവലില്ലാ.... സഞ്ചാരത്തിനു വഴിയില്ല സംസാരത്തിനു ലവലില്ല ഒന്നുപറഞ്ഞാല്‍ രണ്ടിനു തല്ലാന്‍ ഒരുദ്രോഹിക്കും മടിയില്ലാ ഈനാമ്പേച്ചികളേ... ഈയാമ്പാറ്റകളേ..... അയ്യയ്യോ എന്താ പറയുന്നേ? പൊന്നാങ്ങളമാരേ... കൂടപ്പിറപ്പുകളേ നിങ്ങടെ മുതുകിലു സൈക്കിളു കേറും മുന്നേ മാറീന്‍ മാറീന്‍ വഴീന്നുമാറീന്‍ അമ്പമ്പോ ജീവിക്കാന്‍ വയ്യേ............. മണ്ടത്തരത്തിനതിരില്ലാ.... മനസ്സാക്ഷിക്കും വിലയില്ലാ... മണ്ടത്തരത്തിനതിരില്ല മനസ്സാക്ഷിക്കും വിലയില്ല കൊറവും കുറ്റോം പറയാനല്ലാതൊന്നുമൊരുത്തനുമറിയില്ല ഈനാമ്പേച്ചികളേ... ഈയാമ്പാറ്റകളേ..... അയ്യയ്യോ വല്ലോരും തല്ലുമല്ലോ!! പൊന്നും കുടമല്ലേ തങ്കക്കുടമല്ലേ നിങ്ങടെ തലയില് കല്ലരി വീഴും മുന്നേ പോയീന്‍ പോയീന്‍ പിടീന്നുപോയീന്‍!!! അമ്പമ്പോ ജീവിക്കാന്‍ വയ്യേ!!! |