വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി സുശീല |
രാഗം | കാപ്പി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:35.
ഏഴുസ്വരങ്ങളില്‍ ഒതുങ്ങുമോ ഏകാന്ത ദു:ഖത്തിന് സാഗരങ്ങള്‍? സ്വപ്നങ്ങള്‍ മണ്ണടിഞ്ഞ ബാഷ്പകുടീരത്തില് സ്വരരാഗതാളങ്ങ്ങള് വിടരുമോ? എന്മലര്വനികയില് മലരൊന്നുംവിടര്ത്താതെ വസന്തം വഴിമാറിപ്പോയി തപ്തമെന്‍ ഹൃദയത്തില്‍ കുളിരലപകരാതെ ശിശിരവും വിടചൊല്ലിപ്പോയി ഏകാകിനി ഞാന്‍ ഏകാകിനി.... (ഏഴുസ്വരങ്ങളില്‍ .....) മന്ദാരം വിടരാത്ത കാളിന്ദി പുണരാത്ത വൃന്ദാവനികയിലെ രാധ വിധിയുടെ വിപഞ്ചിയില്‍ വിടര്ത്തുകയാണൊരു വിരഹത്തിന് കരുണാര്‍ദ്ര ഗാഥ... ഏകാകിനി ഞാന്‍ ഏകാകിനി (ഏഴുസ്വരങ്ങളില്‍ .....) |