ഏദനിൽ ആദിയിൽ (അടിമക്കച്ചവടം)
This page was generated on April 17, 2024, 2:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജി ദേവരാജന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കാര്‍ത്തികേയന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിൻസന്റ് ,സുചിത്ര
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:40.
 ഏദനിൽ ആദിയിൽ
ആദവും ഹവ്വയും
സ്തീ പുരുഷ വികാരത്തിൻ വിത്തിട്ടു
ജന്മാന്തരങ്ങളായ് ഒഴുകും വികാരം
നമ്മുടെ ഹൃദയം നിറയെ വേരിട്ടു

കരളിലൊരുന്മാദം തളിർത്തു പൂത്തെങ്കിലും
അവനിലൊരപൂർണ്ണഭാവം നിറഞ്ഞു നിന്നു (2‌)
ആ ജീവിതത്തിൻ ധന്യതക്കവനിലെ
വാരിയെല്ലിൻ നിന്നിണയെ നൽകി
രാഗം ദിവ്യാനുരാഗം
ഒഹൊഹൊ...ഓഹോ..ഓഹോ.. (ഏദനിൽ..)

അവളിൽ നിരന്തരമലിഞ്ഞു ചേർന്നെങ്കിലും
അവനിലൊരന്തർദ്ദാഹം വിതുമ്പി നിന്നു (2)
ഒരു സംഗമത്തിൻ സഫലതയ്ക്കായെന്നിൽ
ഉണരുമാ ദാഹം നീ തീർത്തു
മോഹം തീരാത്ത മോഹം ഓഹോ..ഒഹൊഹൊഹോ...ഓഹൊ....(ഏദൻ..)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts