ഈ മിഴി കാണുമ്പോൾ (ആനപ്പാച്ചന്‍ )
This page was generated on May 23, 2024, 2:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല ,ആറന്മുള പൊന്നമ്മ ,പ്രേംജി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:41.
ഈ മിഴി കാണുമ്പോളാമിഴി കാണും
ഈ ചിരി കേള്‍ക്കുമ്പോളാച്ചിരി കേള്‍ക്കും
പിച്ചകപ്പൂമേനി കാണുമ്പോള്‍ വിണ്ണില്‍ നി-
ന്നച്ഛന്റെ രൂപമെന്നുള്ളിലെത്തും (ഈ മിഴി)

ഉണ്ണിയെ കാണുമ്പോള്‍ ഓടിവന്നെത്തും
കണ്ണീരില്‍ മുങ്ങിയൊരോര്‍മ്മകളേ
മാനസഭിത്തിയിലെഴുതുന്നു നിങ്ങള്‍
മായാത്ത സുന്ദരചിത്രങ്ങള്‍
ആ.. ആ.. ആ..

ആ കുഞ്ഞിക്കൈയ്യില്‍ ചുരുട്ടിപ്പിടിച്ചതു
സ്വര്‍ഗ്ഗീയനന്ദന പുഷ്പങ്ങളോ
കാലം കഴിയുമ്പോള്‍ ശത്രുവെ വെല്ലുവാന്‍
ദൈവം തന്നൊരായുധമോ
ആ.. ആ.. ആ.. (ഈ മിഴി)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts