അജ്ഞാത തീരങ്ങളില്‍ (ആനപ്പാച്ചന്‍ )
This page was generated on April 15, 2024, 12:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍
ഗാനത്തിന്റെ വരികള്‍
Last Modified: August 06 2020 15:44:13.

അജ്ഞാത തീരങ്ങളില്‍ അനന്ത ദൂര തീരങ്ങളില്‍
ആരെയാരെ തിരയുന്നൂ അപാരസുന്ദര സാഗരമേ?

ഓരോനിമിഷവുമീ മണലില്‍ ഓര്‍മക്കുറിപ്പുകളെഴുതി
അലഞ്ഞിടുന്നു സമീരണന്‍ ആഴിത്തിരയതു മായ്ക്കുന്നൂ‍
മായ്ക്കുന്നൂ...
പ്രശാന്ത ഭാവം ചിലസമയം പ്രക്ഷുഭ്ധഭാവം ചിലസമയം
ഉള്ളില്‍ നിഗൂഢ ദു:ഖങ്ങള്‍ ഒതുക്കി വെയ്പ്പൂ നീ കടലേ
നീ കടലേ.....

ദിനങ്ങള്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍ വാടി വാടികൊഴിയുന്നു
അവിരാമം തന്നന്വേഷണം അലകടലിന്നും തുടരുന്നു
തുടരുന്നു........
(അജ്ഞാത തീരങ്ങളില്‍ ..)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts