ദുഃഖമാണു ശാശ്വത (വിളക്കും വെളിച്ചവും )
This page was generated on April 25, 2024, 10:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 06 2020 15:54:41.



ദുഃഖമാണ് ശാശ്വതസത്യം
മര്‍ത്ത്യനതില്‍ കളിപ്പാട്ടം
ദുഃഖമാണ് വസ്തു, സുഖം നിഴല്‍ മാത്രം
വെറും നിഴല്‍ മാത്രം

സുഖത്തിന്റെ കാനല്‍ജലത്തില്‍
കളിത്തോണിയിറക്കുവാന്‍ (സുഖത്തിന്റെ...)
കൊതിക്കുന്നു രാവും പകലും
മാനവലോകം
(ദുഃഖമാണ്....)

മോഹത്തിന്‍ മൂടല്‍മഞ്ഞാല്‍
ശോകത്തിന്‍ വാനമരും മര്‍ത്യന്‍ മൂടുന്ന
മൃഗതൃഷ്ണ തേടുന്നു (മോഹത്തിന്‍...)
അകലുന്ന സുഖത്തിനെ
അണയുവാന്‍ വെമ്പുന്നോരെന്‍
അരിപ്പയില്‍ തേന്‍ നിറയ്ക്കും വിടുവിഡ്ഡി
വെറും വിഡ്ഢി
(ദുഃഖമാണ്....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts