മിനിസ്കർട്ട്കാരി (നിവേദ്യം )
This page was generated on April 23, 2024, 9:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍എം ജി സോമന്‍ ,ഉണ്ണിമേരി ,പ്രേം നസീര്‍ ,കെ ആർ വിജയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:44.

മിനിസ്കർട്ട്കാരീ മിടുമിടുക്കീ നിന്റെ
മിനുങ്ങുന്ന മേനിയിൽ ഞാൻ നഖചിത്രമെഴുതുമ്പോൾ
നാണമോ മധുരിക്കും വേദനയോ
(മിനിസ്കർട്ട്കാരീ.......)

കമ്പികൾ മുറുക്കിയ മണിവീണയാണു നീ
തൊട്ടാലുതിരും രാഗം അനുരാഗം
കുപ്പിയിലൊതുക്കിയ തേൻതുള്ളിയാണു നീ
നുകർന്നാൽ ഉണരും ലഹരി പ്രേമലഹരി
(മിനിസ്കർട്ട്കാരീ....)

ചെണ്ടുകൾ വിടർത്തുന്ന മധുമാസമാണു നീ
തൊട്ടാൽ കുളിരും ദേഹം എൻ ദേഹം
മന്മഥൻ തൊടുക്കുന്ന സുമശരമാണു നീ
കൊണ്ടാൽ പിളരും ഹൃദയം എന്റെ ഹൃദയം
(മിനിസ്കർട്ട്കാരീ.....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts