കവിളത്തെനിക്കൊരു (നിവേദ്യം )
This page was generated on May 30, 2024, 4:18 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജി ദേവരാജന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍പി ജയചന്ദ്രൻ ,വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,കെ ആർ വിജയ ,ഉണ്ണിമേരി ,കെ പി ഉമ്മർ ,ശങ്കരാടി ,എം ജി സോമന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:44.

കവിളത്തെനിയ്ക്കൊരു മുത്തം അതിൽ
കനകമണിച്ചുണ്ടിൻ നൃത്തം
കൈമാറും സ്നേഹത്തിനർത്ഥം അതിൽ
കതിരിടും പുളകിത ചിത്തം
(കവിളത്തെനിയ്ക്കൊരു.....)
ലലലാ....ലലലാ.....

മധുരം മധുരമനോഹരം ഈ
മധുമാസോൽസവ മന്ദസ്മിതം
മൗനം മൗനം മനസ്സമ്മതം എന്റെ
മനോരഥങ്ങൾതൻ പ്രതിഫലനം
(കവിളത്തെനിയ്ക്കൊരു.....)
ലലലാ.....ലലലാ.....

ആയിരം വിളക്കെരിയും തിരിമണ്ഡപം ഞാൻ
ആത്മാവിൽ നിർമ്മിച്ച മലർമണ്ഡപം
കതിർക്കുലയും കാവടിയും അഭിഷേകം ഇന്നു
കാൽചിലമ്പിൻ നാദമിവിടലങ്കാരം
(കവിളത്തെനിയ്ക്കൊരു.....)
 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts