പാദസരം അണിയുന്ന (നിവേദ്യം )
This page was generated on April 24, 2024, 7:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജി ദേവരാജന്‍
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ് ,പി മാധുരി
രാഗംമോഹനം
അഭിനേതാക്കള്‍പ്രേം നസീര്‍ ,കെ ആർ വിജയ
ഗാനത്തിന്റെ വരികള്‍
Last Modified: August 06 2020 16:06:25.



പാദസരമണിയുന്ന പമ്പാ നദീ
ഭദ്രദീപമേന്തുന്ന സന്ധ്യാ സഖീ
പ്രകൃതീ നിന്റെ സ്വയംവരപ്പന്തലിൽ
സുഹൃദിയാം മണവാളനാരോ
(പാദസര....)

പുഞ്ചിരി തൂകുന്ന പൂർവ്വവാനം
ചന്ദനം പൂശുന്ന ചക്രവാളം
പനിനീർ ചോലയിൽ വിശറി മുക്കി
വരുവോരെ വീശുന്ന മന്ദവാതം.
ആ...ആ...

(പാദസര....)

കൊച്ചു നക്ഷത്രത്തെ മുൻപിലിരുത്തും
കുളിർമ്മതിയമ്മ വന്നെത്തിയപ്പോൾ
മോതിരം മാറുന്നു വർണ്ണമേഘം
വേദിയിൽ പൂവുകൾ വിതറുന്നൂ
ആ...ആ...

(പാദസര....)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts