മധുര യൗവന ലഹരി (ആരും അന്യരല്ല )
This page was generated on April 27, 2024, 11:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശുഭ ,ബഹദൂർ ,കെ പി എ സി ലളിത ,കുതിരവട്ടം പപ്പു ,ആലും‌മൂടൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 24 2018 14:54:05.

ആ.......ഓ.......ആ....
മധുരയൌവന ലഹരിയെന്നുടെ
മദഭരലയമിഴിയിണയിലെഴുതി
താരുണ്യ സ്വപ്നത്തിന്‍ കാവ്യം
നീ പോവതെന്തേ നിലാവിന്റെ മുത്തേ
ഈ രാവില്‍ ഞാനല്ലേ റാണീ
ആ.....ഹാ.....
(മധുരയൌവന)

പാലപ്പൂ മണവും കൊണ്ടോടിവരും കാറ്റേ നീ
എന്മേനിയില്‍കുളിരലകള്‍ ചൊരിയൂ
താരമ്പന്‍ വന്നു പൊന്‍ താലിപ്പൂ തന്നു
എന്‍ താരമ്പന്‍ വന്നു പൊന്‍ താലിപ്പൂ തന്നു
ഇന്നെന്റെ ഗാന്ധര്‍വ കല്യാണം ഓഹോ
കല്ല്യാണം
ഓഹൊ...ആ......
(മധുരയൌവന‌)

ഇല്ലിമുളം കാടുകളില്‍ സംഗീതം പാടുന്ന
കുയിലേ നീ കുരവയിടാന്‍ വായോ
എന്‍ തമ്പുരാന്‍ വന്നു പൂമ്പുളകങ്ങള്‍ തന്നൂ(2)
ഇന്നെന്റെ ഇടനെഞ്ചില്‍ തേരോട്ടം
ഹാ..തേരോട്ടം
ഒഹോ...ആ......
(മധുരയൌവന)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts