ഒരു സ്വപ്നത്തിന്‍ (ബീന )
This page was generated on April 26, 2024, 8:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍വാണി ജയറാം ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:00.
ഉം...ഉം..ആ...ആ...
ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ.... ഒരു ഗാനത്തിൻ ചിറകിൽ....

ഒരുമിച്ചൊരുമിച്ചൊഴുകും നമ്മൾ നിർവൃതിതൻ കതിർനാളങ്ങൾ...
ദാഹമോഹനാദങ്ങൾ....
ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ.... ഒരു ഗാനത്തിൻ ചിറകിൽ....

ആയിരമായിരം ആലോലതാരകൾ മാടിവിളിയ്ക്കും നീലാകാശമേ....

മാടിവിളിയ്ക്കും നീലാകാശമേ....
നിന്റെ രത്നവിതാനതലങ്ങളിൽ എന്നുമൊരുത്സവമേളം....
നമ്മൾക്കെന്നുമൊരാനന്ദതാളം....

ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ.... ഒരു ഗാനത്തിൻ ചിറകിൽ....

അനുഭൂതികളുടെ ലഹരിലയങ്ങളിൽ അറിയാതലിയും നിമിഷങ്ങൾ...

നമ്മളറിയാതലിയും നിമിഷങ്ങൾ...
ഒരു പൂവിതളിൽ മയങ്ങും മനസ്സിലെ മധുരവികാരതരംഗങ്ങൾ....
അതിലുണരും ജീവിതമോഹങ്ങൾ......

ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ.... ഒരു ഗാനത്തിൻ ചിറകിൽ....
ഒരുമിച്ചൊരുമിച്ചൊഴുകും നമ്മൾ നിർവൃതിതൻ കതിർനാളങ്ങൾ....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts