പൂനിലാവിൽ (ആഴി അലയാഴി )
This page was generated on May 19, 2024, 2:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:01.
പൂനിലാവിൻ പുളിനത്തിൽ
പൂർവദിങ്ങ്മുഖ വൃന്ദാവനത്തിൽ
മൺ കുടമേന്തിയ വാസന്ത രജനി
മന്ദഗമനയായ് വന്നൂ
കൃഷ്ണാ കൃഷ്ണാ...


യാമിനീ ലതകൾ പുഷ്പമഞ്ജരിയിൽ
തൂമണി ചിലങ്കകളണിഞ്ഞൂ
രാസകേളിയിൽ നടനം ചെയ്യാൻ
വേഷം മാറി നിരന്നു (പൂനിലാവിൽ..)

വല്ലവിമാരുടെ ചുണ്ടുകളിൽ രാഗ
പല്ലവി സ്വരങ്ങൽ മുഴങ്ങി
ഭക്തി വിവശമാം രാധാഹൃദയം
മുഗ്ദ്ധമാം പൂമൊട്ടായ് വിരിഞ്ഞൂ ! (പൂനിലാവിൽ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts